ഉദയഗിരി - മൂക്കന്‍ തോട്ടംപടി -പനമൂട് റോഡ് തുറന്നു
ഉദയഗിരി - മൂക്കന്‍ തോട്ടംപടി -പനമൂട് റോഡ് തുറന്നു

ഇടുക്കി: കാമാക്ഷി പഞ്ചായത്തിലെ 2 -ാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഉദയഗിരി - മൂക്കന്‍ തോട്ടംപടി -പനമൂട് റോഡിന്റെ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് ഷേര്‍ളി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. റോഡിന്റെ ദിശമാറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ശേഷമാണ് കോണ്‍ക്രീറ്റിങ് ജോലികള്‍ പൂര്‍ത്തീകരിച്ചത്. തൊഴിലുറപ്പ് ഫണ്ട് കൂടാതെ ഒരുലക്ഷം രൂപ ഗുണഭോക്താക്കളും, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും, പഞ്ചായത്തംഗം ഷേര്‍ളി ജോസഫും സംഭാവന നല്‍കിയാണ് പൂര്‍ത്തീകരിച്ചത്. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ അനീഷ് കുമാര്‍ എം.കെ അധ്യക്ഷനായി. ഉദയഗിരി സഹകരണ ബാങ്ക് മെമ്പര്‍ ബിനോയി വര്‍ഗീസ്, പഞ്ചായത്തംഗം എം.ജെ. ജോണ്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിസി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. തൊഴിലുറപ്പ് മേറ്റ് പ്രീയ സന്തോഷ്, എഡിഎസ് സെക്രട്ടറി സ്മിത ബിനോയി, നിര്‍മാണ കമ്മിറ്റി അംഗങ്ങളായ ടോമി മൂക്കന്‍തോട്ടം, ഷാജി മാറനാട്ട്, ബിനറ്റ് മുട്ടത്തുപാടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






