അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തി
അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു. ലൈബ്രേറിയന്‍ അഭിലാഷ് എ എസ് ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ ലഹരി മരുന്നുകളുടെ ഉപയോഗം വര്‍ധിച്ചു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന അക്രമണങ്ങളും കൊലപാതകങ്ങളും ഏറെ ഭയത്തോടെയാണ് സമൂഹം നോക്കിക്കാണുന്നത്. ഈയൊരു സാഹചര്യത്തിലാണ് ലഹരിക്കെതിരെ പോരാടുക എന്ന ഉദ്ദേശത്തോടെ ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകള്‍ കൈലേന്തിയാണ് അംഗങ്ങും വിദ്യാര്‍ഥികളും ക്യാമ്പയിനില്‍ പങ്കെടുത്തത്. റിട്ടയേര്‍ഡ് എസ്‌ഐ ദേവസ്യ ഇ ഐ പുസ്തകങ്ങള്‍ കൈമാറി. സുധീഷ് ദാസ്, ബിജു യു എം, സെബ്രിന്‍ ജോസ്, ടോം തോമസ്, റെജി സെബാസ്റ്റ്യന്‍, സുരേഷ് ബാബു, നിതിന് സോജന്‍, ജോഷിമോന്‍ പി, സെബിന്‍ വി, വര്‍ഗീസ് ജോസഫ്, ബിജു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






