സി പി എം ജനകീയ വിജയ സന്ദേശ യാത്രയ്ക്ക് ഇന്ന് തുടക്കം
സി പി എം ജനകീയ വിജയ സന്ദേശ യാത്രയ്ക്ക് ഇന്ന് തുടക്കം

സി പി എം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ വിജയ സന്ദേശ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. ആറ് പതിറ്റാണ്ടായുള്ള മലയോര ജനതയുടെ ആവശ്യം അംഗീകരിച്ച് ഭൂ നിയമ ഭേദഗതി യാഥാർഥ്യമാക്കിയ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ജാഥ സംഘടിപ്പിക്കുന്നത്. അടിമാലിയിൽ പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ജാഥ ഉദ്ഘാടനം ചെയ്യും. പട്ടയം ലഭിച്ച ഭൂമി കൃഷിക്കും വീട് വെക്കുന്നതിനും മാത്രമെ ഉപയോഗിക്കാവു എന്ന 1960 ലെ ഭൂ നിയമം ഭേദഗതി ചെയ്യപ്പെടുന്നതിലൂടെ ഇടുക്കി ജില്ലയുടെ കാർഷിക സാമൂഹ്യ വികസന മേഖലകളിൽ ഉണ്ടാകുന്ന മാറ്റം ജനങ്ങളുമായി ജാഥയിൽ സംവദിക്കുമെന്നും സി പി എം ജില്ല നേതാക്കൾ അറിയിച്ചു. പുതിയ ഇടുക്കി, പുതു മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തിയാണ് വിജയ സന്ദേശ യാത്ര നടത്തുന്നത്.
What's Your Reaction?






