മുള്ളന്‍പന്നിയെ കൊന്ന് ഇറച്ചി പാകംചെയ്ത കേസില്‍ 7 പേര്‍ അറസ്റ്റില്‍
മുള്ളന്‍പന്നിയെ കൊന്ന് ഇറച്ചി പാകംചെയ്ത കേസില്‍ 7 പേര്‍ അറസ്റ്റില്‍

ഇടുക്കി: ഏലം തോട്ടത്തില്‍ നിന്ന് മുള്ളന്‍പന്നിയെ വെടിവച്ചുകൊന്ന് കറിവച്ച സംഭവത്തില്‍ 7 പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. എസ്റ്റേറ്റ് ജീവനക്കാരി പാമ്പനാര്‍ കല്ലാര്‍കവല പൂവത്തിങ്കല്‍ ബീന(50), ശാന്തന്‍പാറ ചേരിയാര്‍ പുത്തന്‍വീട്ടില്‍ ജെ വര്‍ഗീസ്(62), വണ്ടിപ്പെരിയാര്‍ ചിറക്കളം പുതുവേല്‍ മനോജ്(33), തിരുവനന്തപുരം ഉള്ളൂര്‍ എച്ച് അസ്മുദീന്‍(59), ഇയാളുടെ മകന്‍ അസ്ലം റസൂല്‍ ഖാന്‍(28), തിരുവല്ല കാവുംഭാഗം മഠം വീട്ടില്‍ രമേശ്കുമാര്‍(57),കവടിയാര്‍ മുട്ടട ശ്രീനഗര്‍ ലൈന്‍ കെഎം ഇര്‍ഷാദ്(66) എന്നിവരാണ് പിടിയിലായത്. അസ്മുദീന്‍, അസ്ലം റസൂല്‍ഖാന്‍,രമേശ് കുമാര്‍, ഇര്‍ഷാദ് എന്നിവര്‍ കഴിഞ്ഞ 31ന് പുതുവത്സരം ആഘോഷിക്കാനായി ഗ്ലോറിയ ഫാം എസ്റ്റേറ്റില്‍ എത്തിയിരുന്നു. കോട്ടേജുകളിലാണ് ഇവര്‍ താമസിച്ചത്. ബുധനാഴ്ച ഇവര്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ തലക്കോട് വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കിടെ ഇവരുടെ വാഹനത്തില്‍ നിന്ന് ഇറച്ചിക്കറി ലഭിച്ചു. കാട്ടുമൃഗത്തിന്റെ ഇറച്ചിയാണെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടു. തോട്ടത്തില്‍ നിന്നാണ് ഇറച്ചി കൊണ്ടുവന്നതെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ദേവികുളം റേഞ്ച് ഓഫീസര്‍ ഓഫിസര്‍ പി വി വെജിയും സംഘവും നടത്തിയ പരിശോധനയില്‍ തോട്ടത്തില്‍ നിന്ന് മുള്ളന്‍പന്നിയുടെ ജഡത്തിന്റെ അവശിഷ്ടങ്ങളും ലഭിച്ചു. പന്നിയാര്‍കുട്ടി സ്വദേശിയാണ് മുള്ളന്‍പന്നിയെ വെടിവച്ചതെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും വനപാലകര്‍ പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






