പശുവിന്റെ ജഡം കണ്ടെത്തി: കടുവ കൊന്നതെന്ന് സംശയം
പശുവിന്റെ ജഡം കണ്ടെത്തി: കടുവ കൊന്നതെന്ന് സംശയം

ഇടുക്കി: മൂന്നാര്‍ കണ്ണന്‍ദേവന്‍ കമ്പനി പെരിയവരൈ ലോവര്‍ ഡിവിഷനില്‍ പകുതി ഭക്ഷിച്ച നിലയില്‍ പശുവിന്റെ ജഡം കണ്ടെത്തി. കടുവ കൊന്നതായി സംശയിക്കുന്നു. ലോവര്‍ ഡിവിഷനില്‍ താമസിക്കുന്ന വളര്‍മതിയുടെ ഏഴുമാസം ഗര്‍ഭിണിയായ പശുവാണ് ചത്തത്. ബുധനാഴ്ച രാവിലെ തോട്ടത്തില്‍ കൊളുന്തെടുക്കാന്‍ പോയ തൊഴിലാളികളാണ് ടോപ് ഡിവിഷനില്‍ ഏഴാം നമ്പര്‍ ഫീല്‍ഡില്‍ ജഡം കണ്ടത്. വനപാലകര്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
What's Your Reaction?






