മന്ത്രി റോഷി അഗസ്റ്റിനുനേരെ കരിങ്കൊടി പ്രതിഷേധവുമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
മന്ത്രി റോഷി അഗസ്റ്റിനുനേരെ കരിങ്കൊടി പ്രതിഷേധവുമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിനുനേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരാണ് പടമുഖത്ത് കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചത്. ഭൂപതിവ് ചട്ട ഭേദഗതി എന്ന പേരില്‍ ജനങ്ങളെ കബളിപ്പിച്ചതായും ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായും ലാന്‍ഡ് രജിസ്റ്ററില്‍ ഏലംകൃഷി എന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ വാത്തിക്കുടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പട്ടയം നിഷേധിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിനോദ് ജോസഫ്, സെക്രട്ടറി ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിന്‍ ജോയി, കെ.എസ്.യു ജില്ലാ കമ്മിറ്റിയംഗം അനല്‍ സെബാസ്റ്റ്യന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ആല്‍ബറ്റ് റെന്നി എന്നിവരാണ് പ്രതിഷേധിച്ചത്.
What's Your Reaction?






