കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ തലങ്ങും വിലങ്ങും പാഞ്ഞ് സ്വകാര്യ വാഹനങ്ങള്‍
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ തലങ്ങും വിലങ്ങും പാഞ്ഞ് സ്വകാര്യ വാഹനങ്ങള്‍

ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ വാഹനങ്ങള്‍ അനിയന്ത്രിതമായി കയറിയിറങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. തെറ്റായ ദിശകളിലൂടെയാണ് പലപ്പോഴും വാഹനങ്ങള്‍ സ്റ്റാന്‍ഡിലൂടെ തലങ്ങുംവിലങ്ങും പായുന്നത്. അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതും കയറിയിറങ്ങുന്നതും അപകടങ്ങളുണ്ടാക്കുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ട്രാക്കിന്റെ പിന്‍വശങ്ങളിലാണ് അനധികൃത പാര്‍ക്കിങ് ഏറെ. ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതിനും പുറപ്പെടുന്നതിനും തടസമുണ്ടാക്കുന്നു. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഭീതിയോടെയാണ് കടന്നുപോകുന്നത്. അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബിഡിജെസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ പറഞ്ഞു.
What's Your Reaction?






