സൂക്ഷിക്കണം.. റോഡില്‍ കുഴിയുണ്ട്: വെള്ളയാംകുടിക്കുസമീപം ദേശീയപാതയിലെ കുഴി വാഹനങ്ങളെ അപകടത്തിലാക്കുന്നു

സൂക്ഷിക്കണം.. റോഡില്‍ കുഴിയുണ്ട്: വെള്ളയാംകുടിക്കുസമീപം ദേശീയപാതയിലെ കുഴി വാഹനങ്ങളെ അപകടത്തിലാക്കുന്നു

Jun 24, 2025 - 13:43
Jun 24, 2025 - 13:49
 0
സൂക്ഷിക്കണം.. റോഡില്‍ കുഴിയുണ്ട്: വെള്ളയാംകുടിക്കുസമീപം ദേശീയപാതയിലെ കുഴി വാഹനങ്ങളെ അപകടത്തിലാക്കുന്നു
This is the title of the web page

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയില്‍ കട്ടപ്പന ഇടുക്കിക്കവലയ്ക്കും വെള്ളയാംകുടിക്കുസമീപം രൂപപ്പെട്ട ഭീമന്‍ ഗര്‍ത്തം വാഹനങ്ങള്‍ക്ക് ഭീഷണി. ഓടയില്ലാത്തതിനാല്‍ മഴവെള്ളം കുത്തിയൊലിച്ച് രൂപപ്പെട്ട കുഴിയില്‍ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പെട്ടു. തിങ്കളാഴ്ച സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ദിനംപ്രതി ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതായി വ്യാപാരികളും നാട്ടുകാരും പറയുന്നു.
നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഏതാനും വര്‍ഷംമുമ്പ് ടാറിങ് പൊട്ടിപ്പൊളിഞ്ഞ് രൂപപ്പെട്ട കുഴി മഴവെള്ളം ഒഴുകി ഭീമന്‍ ഗര്‍ത്തമായി മാറി. മഴ പെയ്തതോടെ ചെളിവെള്ളം നിറഞ്ഞുകിടക്കുന്നതിനാല്‍ ഇത് വാഹനയാത്രികരുടെ ശ്രദ്ധയില്‍പെടില്ല. ഏറെ ആഴമുള്ള കുഴിയില്‍ വീഴുന്നവയില്‍ ഏറെയും ഇരുചക്ര വാഹന യാത്രികരാണ്.
മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ടും രൂക്ഷമാണ്. കഴിഞ്ഞദിവസം ഇവിടെ അപകടത്തില്‍പെട്ടവരുടെ പരിക്ക് ഗുരുതരമാണ്. പലതവണ നാട്ടുകാരും വ്യാപാരികളും ദേശീയപാത അതോറിറ്റിയെ വിവരമറിയിച്ചിട്ടും കുഴിയടയ്ക്കാന്‍ നടപടി ഉണ്ടായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow