വാഴവര സെന്റ് മേരീസ് സ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു

  വാഴവര സെന്റ് മേരീസ് സ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു

Jun 24, 2025 - 13:38
 0
  വാഴവര സെന്റ് മേരീസ് സ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
This is the title of the web page

ഇടുക്കി: വാഴവര സെന്റ് മേരീസ് ഹൈസ്‌കൂളില്‍ മെറിറ്റ് ഡേയും വിവിധ ക്ലബ്ബുകളും ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ. ജോര്‍ജ് തകിടിയേല്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി. മാനേജര്‍ ഫാ. തോമസ് തൈച്ചേരില്‍ അധ്യക്ഷനായി. ഇരട്ടയാര്‍ പഞ്ചായത്തംഗം ജോസ് തച്ചാപറമ്പില്‍ യുഎസ് എസ് ജേതാക്കളെയും അസിസ്റ്റന്റ് മാനേജര്‍ ഫാ. അമല്‍ ചിരട്ടവയലില്‍ സംസ്‌കൃത സ്‌കോളര്‍ഷിപ്പ് ലഭിച്ചവരെയും അനുമോദിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഷാജി മടത്തുംമുറി, എംപിടിഎ പ്രസിഡന്റ് റെന്‍സി കൊല്ലക്കൊമ്പില്‍ എന്നിവര്‍ ചേര്‍ന്ന് രാജ്യപുരസ്‌കാര്‍ ജേതാക്കളെയും നാങ്കുതൊട്ടി
എസ് എം എല്‍പി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിസി ഷാജി പ്രവര്‍ത്തി പരിചയമേള ജേതാക്കളെയും അനുമോദിച്ചു. ഹെഡ്മാസ്റ്റര്‍ മാത്യു ജോസഫ്, പൂര്‍വ വിദ്യാര്‍ഥി അന്ന മരിയ ഷാജി, ജോസ് കെ. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow