വണ്ടന്മേട് സെന്റ് ആന്റണീസ് സ്കൂള്‍ പ്ലാറ്റിനം ജൂബിലി: ലോഗോ പ്രകാശനം ചെയ്തു
വണ്ടന്മേട് സെന്റ് ആന്റണീസ് സ്കൂള്‍ പ്ലാറ്റിനം ജൂബിലി: ലോഗോ പ്രകാശനം ചെയ്തു
ഇടുക്കി: വണ്ടന്മേട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെയ്തു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബാലസിങ് പ്രകാശന കര്‍മം നിര്‍വഹിച്ചു. വണ്ടന്മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന് ജേക്കബ് അധ്യക്ഷനായി.
സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ സ്റ്റെല്ല എസ്എബിഎസ്, ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോര്‍ജ്, പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ബെന്നി ജോര്‍ജ്, പിടിഎ പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?