അണക്കരയിലെ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറിന് മുമ്പില്‍ ബിജെപി പ്രതിഷേധിച്ചു
അണക്കരയിലെ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറിന് മുമ്പില്‍ ബിജെപി പ്രതിഷേധിച്ചു
ഇടുക്കി: അണക്കരയിലെ പ്രധാന്‍മന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറിന് മുമ്പിലെ വിലക്കുറവ് സൂചിപ്പിക്കുന്ന ബോര്‍ഡ് മറച്ചുവച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. മെഡിക്കല്‍ സ്റ്റോറിന്റെ ബോര്‍ഡിലും ചുവരിലുമായി 50 മുതല്‍ 90% വരെ വിലക്കുറവ് എന്ന രേഖപ്പെടുത്തിയിരുന്ന ഭാഗം മാസങ്ങളായി സ്ഥാപന ഉടമകള്‍ സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ചുവച്ചിരുന്നു. ഇത് പലതവണ ചൂണ്ടിക്കാട്ടിയിട്ടും സ്റ്റിക്കറുകള്‍ മാറ്റാന്‍ ഉടമകള്‍ തയാറാകുന്നില്ല. ഇവിടുത്തെ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ സഹായിക്കുന്നതിനുവേണ്ടിയുള്ള നിലപാടാണ് ജന്‍ ഔഷധി ഉടമകള്‍ സ്വീകരിച്ചുവന്നതെന്ന് ബിജെപി സംസ്ഥാന കൗണ്‍സിലംഗം അംബിയില്‍ മുരുകന്‍ ആരോപിച്ചു. ബോര്‍ഡിനോട് അനുബന്ധിച്ചുണ്ടായിരുന്ന വിലക്കുറവ് മറച്ചുവച്ചിരുന്ന സ്റ്റിക്കറുകള്‍ പ്രവര്‍ത്തകര്‍ തന്നെ നീക്കം ചെയ്തു. ജന്‍ ഔഷധി പദ്ധതി പ്രകാരമുള്ള വിലക്കുറവിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സ്ഥാപന ഉടമകള്‍ തയ്യാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപി ചക്കുപള്ളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി ആര്‍ മോഹന്‍ദാസ്, ഭാരവാഹികളായ അപ്പച്ചന്‍ ഈട്ടിക്കല്‍, വി ജി സുരേഷ്, വി ആര്‍ ബിനു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

