മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണം: കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിച്ചു
മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണം: കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിച്ചു

ഇടുക്കി: മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണ യജ്ഞത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി പഞ്ചായത്തുതല ഹെല്‍പ്പ് ഡെസ്‌ക് രൂപീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരും വനം വന്യജീവി വകുപ്പും ചേര്‍ന്ന് നടത്തുന്ന മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് ഹെല്‍പ് ഡെസ്‌ക് രൂപികരിച്ചത്. 30വരെ മലയോര മേഖലയില്‍ സ്ഥിതി ചെയ്യുന്നതോ വന്യജീവികളുടെ സാന്നിധ്യം ഉള്ളതോ ആയ പഞ്ചായത്ത് ഓഫീസുകളിലും റെയിഞ്ച് ഓഫീസുകളിലും വനം വകുപ്പിന്റെ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ മുഖേന പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം. അതിന്‍മേല്‍ ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ട് എത്തുകയാണ് പദ്ധതികൊണ്ട് ലക്ഷ്യം മിടുന്നത്. നേര്യമംഗലം ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ചര്‍ ജി ജി സന്തോഷ് പദ്ധതി വിശദികരണം നടത്തി. പഞ്ചായത്തംഗങ്ങളായ ബേബി ഐക്കര, സോയി മോന്‍ സണ്ണി, സ്മിത ദീപു എന്നിവര്‍ സംസാരിച്ചു. ഫോറസ്റ്റ് ഓഫീസര്‍മാരാരയ എം ദിലിപ്കുമാര്‍, മധു ദാമോദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






