ഇന്‍ഫാം കട്ടപ്പന കാര്‍ഷിക താലൂക്ക് അണക്കരയില്‍ ശില്‍പശാല നടത്തി
ഇന്‍ഫാം കട്ടപ്പന കാര്‍ഷിക താലൂക്ക് അണക്കരയില്‍ ശില്‍പശാല നടത്തി

ഇടുക്കി: ഇന്‍ഫാം കട്ടപ്പന കാര്‍ഷിക താലൂക്ക് ശില്‍പശാല അണക്കരയില്‍
ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. സുസ്ഥിരവും സുരക്ഷിതവും സുസംഘടിതവുമായ ഒരു കാര്‍ഷിക സമൂഹത്തെ രൂപപ്പെടുത്തുകയെന്ന ദര്‍ശനത്തോടെ പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘടനയാണ് ഇന്‍ഫാം. ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി കര്‍ഷരെ സംഘടിപ്പിക്കുകയും കര്‍ഷകരില്‍ സംഘടനാ ബോധം വളര്‍ത്തുകയും കര്‍ഷക താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഫാം മുമ്പോട്ട് പോകുന്നത്. കട്ടപ്പന കാര്‍ഷിക താലൂക്ക് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുളമ്പള്ളില്‍ അധ്യക്ഷനായി. താലൂക്ക് ജോയിന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കാക്കല്ലില്‍, ഫാ. കുര്യക്കോസ് മുഞ്ഞോലില്‍, കാര്‍ഷിക താലൂക്ക് പ്രസിഡന്റ് ബേബി ജോസഫ് പുത്തന്‍പറമ്പില്‍, ബാബു തോമസ്, സണ്ണി ഐലുമാലില്‍, സാജന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






