അയ്യങ്കാളി ജന്മദിനാഘോഷം 28ന് കട്ടപ്പന സ്മൃതി മണ്ഡപത്തില്‍
അയ്യങ്കാളി ജന്മദിനാഘോഷം 28ന് കട്ടപ്പന സ്മൃതി മണ്ഡപത്തില്‍
ഇടുക്കി: നവോത്ഥാന നായകന്‍ മഹാത്മ അയ്യങ്കാളിയുടെ 162-ാമത് ജന്മദിനാഘോഷം അംബേദ്കര്‍-അയ്യങ്കാളി കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28ന് രാവിലെ 9.30ന് കട്ടപ്പനയിലെ സ്മൃതിമണ്ഡപത്തില്‍ നടക്കും. കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ. ബെന്നി ഉദ്ഘാടനം ചെയ്യും. കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രശാന്ത് രാജു അധ്യക്ഷനാകും. കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം സുനീഷ് കുഴിമറ്റം ജന്മദിനസന്ദേശം നല്‍കും. നഗരസഭ കൗണ്‍സിലര്‍ ബിനു കേശവന്‍ മുഖ്യപ്രഭാഷണം നടത്തും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ സിഎസ്ഡിഎസ് സംസ്ഥാന കമ്മിറ്റിയംഗം മോബിന്‍ ജോണി അനുമോദിക്കും. എകെസിഎച്ച്എംഎസ് ജില്ലാ സെക്രട്ടറി വി.എസ്.ശശി സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രശാന്ത് രാജു, വി എസ് ശശി, കെ ആര്‍ രാജന്‍, മോബിന്‍ ജോണി, സന്തോഷ് ജോസഫ്, എ കെ രാജു, കെ ആര്‍ രാജു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?