കട്ടപ്പന വെട്ടിക്കുഴക്കവല ചൈതന്യ എന്‍എച്ച്ജി വാര്‍ഷികം ആഘോഷിച്ചു

കട്ടപ്പന വെട്ടിക്കുഴക്കവല ചൈതന്യ എന്‍എച്ച്ജി വാര്‍ഷികം ആഘോഷിച്ചു

Aug 25, 2025 - 15:09
 0
കട്ടപ്പന വെട്ടിക്കുഴക്കവല ചൈതന്യ എന്‍എച്ച്ജി വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല ചൈതന്യ എന്‍എച്ച്ജി വാര്‍ഷികവും ഓണാഘോഷവും നഗരസഭ കൗണ്‍സിലര്‍ ഷൈനി സണ്ണി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രത്‌നമ്മ സുരേന്ദ്രന്‍ അധ്യക്ഷയായി. ചടങ്ങില്‍ ഷൈനി സണ്ണി ചെറിയാന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ സിജു ചക്കുംമൂട്ടില്‍, രാജന്‍ കാലാച്ചിറ, മുതിര്‍ന്ന അംഗം തുരുത്തിപ്പള്ളില്‍ മാധവന്‍ എന്നിവരെ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി സദ്യയും ഒരുക്കിയിരുന്നു. സിജുചക്കുംമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. രാജന്‍ കാലാച്ചിറ, മുന്‍ കൗണ്‍സിലര്‍ ലൗലി ഷാജി, ലിസി ജോണി, പൊന്നമ്മ പുരുഷോത്തമന്‍, മായ ബിജു, ഷേര്‍ളി വര്‍ക്കി, ഷിനുമോള്‍ ജോര്‍ജ്, സ്‌നേഹ സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow