പൊതുകിണര്‍ മലീമസം: വണ്ടിപ്പെരിയാര്‍ ചതംബല്‍ ലയത്തില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു
പൊതുകിണര്‍ മലീമസം: വണ്ടിപ്പെരിയാര്‍ ചതംബല്‍ ലയത്തില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു
ഇടുക്കി: പൊതുകിണറിലെ വെള്ളം മലീമസമായതോടെ വണ്ടിപ്പെരിയാര്‍ ചതംബല്‍ ലയത്തിലെ താമസക്കാര്‍ക്കിടയില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നു. സമീപത്തെ ഓടയില്‍നിന്നുള്ള മലിനജലം കിണറ്റിലേക്ക് ഒലിച്ചിറങ്ങി കെട്ടിക്കിടക്കുകയാണ്. ആളുകള്‍ക്കിടയില്‍ ഡെങ്കിപ്പനിയും ടൈഫോയ്ഡും വ്യാപകമായി. കിണറ്റില്‍ കൊതുക് മുട്ടയിട്ട് പെരുകി കൊതുകുശല്യവും രൂക്ഷമാണ്. ഇവിടെയുള്ള 32 കുടുംബങ്ങള്‍ മുമ്പ് ലയത്തിലെ കിണറ്റില്‍നിന്നുള്ള വെള്ളമാണ് ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. ഓടയുടെ അശാസ്ത്രീയമായ നിര്‍മാണമാണ് മാലിന്യം ഒഴുകി കിണറ്റിലെത്തുന്നതെന്നാണ് പരാതി. മഴപെയ്താല്‍ ബെന്‍സര്‍കവല മുതല്‍ ടൗണിലെ മുഴുവന്‍ വെള്ളവും ലയത്തിന്റെ പരിസരത്തേയ്ക്കാണ് ഒഴുകിയെത്തുന്നത്. സമീപത്തെ കാന മൂടിക്കിടക്കുന്നതിനാല്‍ വെള്ളം പെരിയാറിലേക്ക് ഒഴുകിപ്പോകാതെ, ലയത്തില്‍ വെള്ളക്കെട്ടും രൂപപ്പെടുന്നു. ജല അതോറിറ്റിയുടെ കുടിവെള്ളമാണ് നാട്ടുകാരുടെ ഏകആശ്രയം. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലും ആരോഗ്യവകുപ്പിനും പരാതി നല്‍കിയെങ്കിലും ഫലമില്ല. ഓട ശുചീകരിച്ച് വെള്ളം കിണറ്റിലേക്ക് ഒഴുകിയിറങ്ങുന്നത് തടയാന്‍ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?