ദേശീയപാത: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിമാലി വാളറയില്‍ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു
ദേശീയപാത: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിമാലി വാളറയില്‍ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നിലപാടുകള്‍ തടസമാകുന്നുവെന്നാരോപിച്ചും ജില്ലയിലെ ജനങ്ങളെ വനംവകുപ്പ് ദ്രോഹിക്കുന്നുവെന്നാരോപിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ ശയനപ്രദക്ഷിണം നടത്തി. അടിമാലി വാളറയിലില്‍ നടന്ന പ്രതിഷേധം മുന്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ കനകന്‍ അധ്യക്ഷനായി. മുന്‍ എംഎല്‍എ എ കെ മണി, ഡി കുമാര്‍, ജോര്‍ജ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






