എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് പുതുക്കാം
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് പുതുക്കാം

ഇടുക്കി ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളളതും യഥാസമയം പുതുക്കാൻ സാധിക്കാത്തതുമായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, UDID കാർഡുമായി ഹാജരായി ഇപ്പോൾ പുതുക്കൽ നടത്താം. നാളിതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത 14 വയസ്സ് പൂർത്തിയായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അവരുടെ പ്രായം,വിദ്യാഭ്യാസ യോഗ്യത, ജാതി, ഭിന്നശേഷി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, UDID കാർഡുമായി ഹാജരായി പേര് രജിസ്റ്റർ ചെയ്യാവുന്നതുമാണ്. നിലിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷനുമായി ഭിന്നശേഷി സർട്ടിഫിക്കറ്റ് കൂട്ടിചർക്കാൻ വിട്ടുപോയിട്ടുളളവർക്കും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹജരായി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
What's Your Reaction?






