പൈനാവ്- 56 നഗര്‍ റോഡ് തകര്‍ന്നു: യാത്രാക്ലേശം രൂക്ഷം
പൈനാവ്- 56 നഗര്‍ റോഡ് തകര്‍ന്നു: യാത്രാക്ലേശം രൂക്ഷം

ഇടുക്കി: പൈനാവ്-തെക്കേരിക്കല്‍പടി-56 നഗര്‍ റോഡില്‍ യാത്രാക്ലേശം രൂക്ഷം. കലക്ട്രേറ്റിനോട് ചേര്‍ന്നുകിടക്കുന്ന ആദിവാസി നഗറുകളായ 56 നഗര്‍, കല്ലേമാടം നിവാസികളുടെ ഏക ആശ്രയമാണ് ഈ റോഡ്. ടാറിങ് നടത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ റോഡ് പൂര്‍ണമായി തകര്‍ന്നു. മലിനജലം ഒഴുകിപ്പോകാന്‍ ഓട നിര്‍മിക്കാത്തതും തകര്‍ച്ചയ്ക്ക് കാരണമായതായി നാട്ടുകാര്‍ പറഞ്ഞു. ഇടുക്കി ജില്ലാ ആസ്ഥാനത്തെ ആദിവാസിക്കുടികള്‍ക്ക് ആശ്രയമായ റോഡ്
പൂര്‍ണ്ണ തകര്‍ച്ച നേരിടുന്നു. ശക്തമായ മഴയില്‍ ഒഴുകിയെത്തുന്ന ജലം കെട്ടിക്കിടന്നാണ് തകര്‍ച്ച ആരംഭിച്ചത്. റോഡില്‍ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






