കാഞ്ചിയാര്‍ ശ്രീമുത്തിയമ്മ ക്ഷേത്രത്തില്‍ മകയിരം തിരുനാള്‍ ആഘോഷിച്ചു

കാഞ്ചിയാര്‍ ശ്രീമുത്തിയമ്മ ക്ഷേത്രത്തില്‍ മകയിരം തിരുനാള്‍ ആഘോഷിച്ചു

May 1, 2025 - 13:28
May 1, 2025 - 13:33
 0
കാഞ്ചിയാര്‍ ശ്രീമുത്തിയമ്മ ക്ഷേത്രത്തില്‍ മകയിരം തിരുനാള്‍ ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ ശ്രീമുത്തിയമ്മ മഹാദേവ ഉമാമഹേശ്വര ക്ഷേത്രത്തില്‍ നടന്ന മകയിരം തിരുനാള്‍ ആഘോഷത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും മുളപ്പാരിയുടെയും തിടമ്പുകളുടെയും അകമ്പടിയില്‍ പേഴുംകണ്ടം ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് പാലാക്കടയില്‍ സമാപിച്ച ഘോഷയാത്രയില്‍ നിരവധിപേര്‍ പങ്കെടുത്തു. തന്ത്രി അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. ഉത്സവത്തിന്റെ സമാപന ദിവസമായ വ്യാഴാഴ്ച പതിവ് ചടങ്ങുകള്‍ക്ക് പുറമേ കലശപൂജ, നവകം എന്നിവ നടന്നു. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ പങ്കെടുത്തു. തുടര്‍ന്ന് കലശപൂജ. പൊങ്കാലയും നടന്നു. കലക്ടര്‍ വി വിഘ്നേശ്വരിയും ക്ഷേത്രത്തിലെത്തിയ അമ്മമാരുംചേര്‍ന്ന് ഭദ്രദീപം പ്രകാശിപ്പിച്ചു. പ്രസിഡന്റ് ജയരാജ് കിഴക്കേപറമ്പില്‍, സെക്രട്ടറി ഷിജു എം ടി മുകളേല്‍, ട്രഷറര്‍ സജിമോന്‍ കുന്നുംപുറത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow