ഭാരതീയ പ്രകൃതി കൃഷി പദ്ധതി കട്ടപ്പന ബ്ലോക്ക് തല കിസാന്‍ മേള കട്ടപ്പനയില്‍ നടത്തി
ഭാരതീയ പ്രകൃതി കൃഷി പദ്ധതി കട്ടപ്പന ബ്ലോക്ക് തല കിസാന്‍ മേള കട്ടപ്പനയില്‍ നടത്തി

ഇടുക്കി: ഭാരതീയ പ്രകൃതി കൃഷി പദ്ധതി കട്ടപ്പന ബ്ലോക്ക്തല കിസാന്‍ മേള കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ജൈവ കൃഷി പ്രോത്സാഹിപ്പിച്ചില്ലങ്കില്‍ കാര്‍ഷിക മേഖല തകര്‍ച്ചയിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ജൈവകൃഷിയിലേക്ക് നാം മാറിയില്ലങ്കില്‍ നമ്മുടെ ഉല്‍പന്നങ്ങള്‍ മറ്റ് സംസ്ഥാനങ്ങളോ രാജ്യങ്ങളോ വാങ്ങാത്ത സ്ഥിതിയുണ്ടാകുമെന്നും കര്‍ഷകര്‍ക്ക് നഷ്ടമില്ലാത്ത രീതിയില്‍ ജൈവകീടനാശിനിയും വളവും നിര്‍മിച്ചാല്‍ മാരകമായ വിപത്തില്‍ നിന്ന് കരകയറാന്‍ കഴിയും. ഭാരതീയ പ്രകൃതി കൃഷി, ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍, ഏലം കൃഷിയില്‍ ജൈവരോഗ കീടനിയന്ത്രണം എന്നീ വിഷയങ്ങളില്‍ വിദഗ്ധരുടെ ക്ലാസുകളും നടത്തി. കട്ടപ്പന ബ്ലോക്കിന്റെ പരിധിയിലുള്ള പഞ്ചായത്തുകളിലെ കര്‍ഷകരുടെ പ്രദര്‍ശന വിപണന സ്റ്റാളുകളും ഉണ്ടായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ആശ പദ്ധതി വിശദീകരിച്ചു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, കൃഷി ഓഫീസര്‍ ആഗ്‌നസ് ജോസ്, കൃഷി അസി. ഡയറക്ടര്‍ റാണി ജേക്കബ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






