പൂപ്പാറയില്‍ ജനവാസ മേഖലക്ക് സമീപം കാട്ടുതീ
പൂപ്പാറയില്‍ ജനവാസ മേഖലക്ക് സമീപം കാട്ടുതീ

ഇടുക്കി: പൂപ്പാറ ശങ്കരപാണ്ട്യന്‍മെട്ടില്‍ ജനവാസ മേഖലക്ക് സമീപം കാട്ടുതീ. അഞ്ചേക്കറോളം ഭൂമിയിലെ ഏലം കൃഷി നശിച്ചു. നാട്ടുകാരുടെ സഹായത്തോടെ
നെടുങ്കണ്ടം ഫയര്‍ ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. തീ പിടിച്ച മേഖലയില്‍, ഇന്ന് രാവിലെ ചക്കക്കൊമ്പന്‍ ഉള്‍പ്പെടെ എട്ടോളം കാട്ടാനകളുടെ കൂട്ടം ഉണ്ടായിരുന്നു. ആനക്കൂട്ടം മതികെട്ടാന്‍ പ്രദേശത്തേക്ക് പോയതായാണ് പ്രാഥമിക നിഗമനം. ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം തുടരുന്നു.
What's Your Reaction?






