അയ്യപ്പന്‍കോവില്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവം തുടങ്ങി
അയ്യപ്പന്‍കോവില്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവം തുടങ്ങി

ഇടുക്കി: അയ്യപ്പന്‍കോവില്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി. 8 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവ പരിപാടികള്‍ക്കാണ് കൊടിയേറിയിരിക്കുന്നത്. ക്ഷേത്രം മേല്‍ശാന്തി സുരേഷ് ശ്രീധരന്‍ തന്ത്രി കൊടിയേറ്റി. ഉത്സവത്തോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍, ഭാഗവത പാരായണം, കലശപൂജ, ഉത്സവ പൂജ, ഹിഡുമ്പന്‍ പൂജ, പള്ളിവേട്ട ,ആറാട്ട്,കൊടിമരച്ചുവട്ടില്‍ പറയെടുപ്പ്, അന്നദാനം എന്നിവ നടക്കും. 24ന് രാത്രി എട്ടിന് ആലപ്പുഴ ബ്ല്യു ഡയമണ്ട്‌സിന്റെ ഗാനമേളയും നടക്കും. 26ന് വൈകിട്ട് അഞ്ചിന് കിഴക്കേമാട്ടുക്കട്ട മഹാഗണപതി ക്ഷേത്രത്തില്‍ നിന്ന് മഹാഘോഷയാത്ര. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരന്‍ തന്ത്രി, ക്ഷേത്രം മേല്‍ശാന്തി ദിബിന്‍ ശാന്തി, അശ്വിന്‍ ശാന്തി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
What's Your Reaction?






