സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ ഫസ്റ്റ് എ ഗ്രേഡ് നേടി ചെമ്മണ്ണാര്‍ സെന്റ് സേവിയേര്‍സ് സ്‌കൂളിലെ ദിയ
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ ഫസ്റ്റ് എ ഗ്രേഡ് നേടി ചെമ്മണ്ണാര്‍ സെന്റ് സേവിയേര്‍സ് സ്‌കൂളിലെ ദിയ
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ മികച്ച വിജയം നേടി കുരുവിളാസിറ്റി സ്വാദേശിനി ദിയ ബിജു. ചെമ്മണ്ണാര്‍ സെന്റ് സേവിയേര്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. ചെറുപ്പം മുതല്‍ നൃത്തത്തോടുള്ള താല്‍പര്യം കണ്ടറിഞ്ഞ മാതാപിതാക്കളായ ബിജു ജോണും ബിസ്മി ബിജുവും മൂന്നാം ക്ലാസ് മുതല്‍ ദിയയെ നൃത്ത പരിശീലനത്തിന് അയച്ചു. പരിശ്രമങ്ങള്‍ക്കൊടുവില്‍ ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേയ്ക്ക് എത്തുന്നത്. ദിയ അവതരിപ്പിച്ച ദേവദാസികളുടെ കഥ പറയുന്ന നൃത്തത്തിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടോടി നൃത്തത്തില്‍ ഫസ്റ്റ് എഗ്രേഡ് സ്വന്തമാക്കി. അധ്യാപകരുടെയും മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് സംസ്ഥാന കലോത്സവത്തിലെത്താന്‍ പ്രചോദനമായതെന്ന് ദിയ പറഞ്ഞു. നൃത്ത അധ്യാപകരായ ഡോ. കുമാര്‍, സോനാ പി ഷാജി എന്നിവരുടെ കീഴിലാണ് ദിയ പരിശീലനം നേടുന്നത്. നൃത്ത പരിശീലനത്തിനൊപ്പം തന്നെ ആയോധനകലയിലും ദിയ 10 വര്‍ഷമായി പരിശീലനം നടത്തുന്നുണ്ട്.
What's Your Reaction?