നവീകരണം മുടങ്ങി: അടിമാലി ടൗണ്‍ സൗന്ദര്യവല്‍ക്കരണം പാഴാകുന്നു
നവീകരണം മുടങ്ങി: അടിമാലി ടൗണ്‍ സൗന്ദര്യവല്‍ക്കരണം പാഴാകുന്നു

ഇടുക്കി: അടിമാലി ടൗണില്‍ പഞ്ചായത്ത് നടപ്പാക്കിയ ടൗണ്‍ സൗന്ദര്യവല്‍ക്കരണം നാശത്തിന്റെ വക്കില്‍. അധികൃതര്‍ യഥാസമയം നവീകരണം നടത്താത്തതിനാല്‍ പദ്ധതി പാഴാകുന്ന സ്ഥിതിയാണ്. ടൗണിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച പൂച്ചെടികള്‍ പൂര്‍ണമായി നശിച്ചു. അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ വഴിവിളക്കുകളും നശിക്കുന്നു. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന അടിമാലിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടൗണ്‍ സൗന്ദര്യവല്‍ക്കരണം നടപ്പാക്കിയത്. എന്നാല്‍, കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണിയും മറ്റ് നവീകരണവും നടത്താത്തതാണ് വിനയായത്. സോളാര്‍ വിളക്കുകളുടെ തൂണുകളില്‍ അലങ്കാരച്ചെടികളും മാലിന്യ നിക്ഷേപ പെട്ടികളും സ്ഥാപിച്ചിരുന്നു. ഇത്തരത്തില്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ 84 വഴിവിളക്കുകള്‍ സ്ഥാപിച്ചു. രാത്രികാലങ്ങളില്‍ വൈദ്യുതി മുടങ്ങിയാലും ടൗണ്‍ ഇരുട്ടിലാകാത്തവിധം സോളാര്‍ വിളക്കുകള്‍ ഏറെക്കാലം ഉപകാരപ്രദമായിരുന്നു. എന്നാല്‍, കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണി നടത്താത്തതാണ് തിരിച്ചടിയായത്.
What's Your Reaction?






