ഇടുക്കി താലൂക്ക് ഓഫീസ് പടിക്കല്‍ ഡിഡിസി മാര്‍ച്ചും ധര്‍ണയും നടത്തി
ഇടുക്കി താലൂക്ക് ഓഫീസ് പടിക്കല്‍ ഡിഡിസി മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: അഴിമതിക്കാരെയും കുറ്റവാളികളെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിഡിസിയുടെ നേതൃത്വത്തില്‍ ഇടുക്കി താലൂക്ക് ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ഡോ. കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. ചെറുതോണിയില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഡിസിസി പ്രസിഡന്റ് സി പി മാത്യു അധ്യക്ഷനായി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, കെപിസിസി സെക്രട്ടറിമാരായ അഡ്വ. എസ് അശോകന്‍, അഡ്വ. എം എന്‍ ഗോപി, സേനാപതി വേണു, കെപിസിസി നിര്‍വാഹക സമിതിയംഗം എ പി ഉസ്മാന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, എ കെ മണി, ഡി കുമാര്‍, സിറിയക് തോമസ്, ഡിസിസി ജനറല്‍ സെക്രട്ടറി എം ഡി അര്‍ജുനന്‍, അനീഷ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






