മഴക്കാല മുന്നൊരുക്കം: ഇരട്ടയാര്‍ അണക്കെട്ടില്‍ സൈറണ്‍ ട്രയല്‍ റണ്‍ നടത്തി
മഴക്കാല മുന്നൊരുക്കം: ഇരട്ടയാര്‍ അണക്കെട്ടില്‍ സൈറണ്‍ ട്രയല്‍ റണ്‍ നടത്തി

ഇടുക്കി: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇരട്ടയാര്‍ അണക്കെട്ടില്‍ സൈറണ്‍ ട്രയല്‍ റണ്‍ നടത്തി. കാലവര്‍ഷത്തില്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തേണ്ട സാഹചര്യമുണ്ടായാല്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഷട്ടര്‍ ഉയര്‍ത്തിയുള്ള പരിശോധനയും ഗ്രീസിങ് ഉള്‍പ്പെടെയുള്ള ജോലികളും നടത്തിയത്. ഷട്ടറുകള്‍, യന്ത്രസാമഗ്രികള്‍, സൈറണ്‍, ഗ്രാഫ് മാര്‍ക്കിങ് തുടങ്ങിയ തുടങ്ങിയവ പരിശോധിച്ച് പ്രവര്‍ത്തന ക്ഷമമാക്കി. കാലവര്‍ഷം ശക്തമായാല്‍ ഡാം തുറക്കേണ്ട സാഹചര്യം വന്നാല്‍ സമീപവാസികളായ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായാണ് സൈറണ്‍ സ്ഥാപിച്ചിരിക്കുന്നത് . കെഎസ്ഇബി ഡാം സേഫ്ടി വിഭാഗം എഎക്‌സ്‌സി ജൂണ്‍ ജോയി, അസിസ്റ്റന്റ് എഞ്ചീനീയര്‍ എ എസ് ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി
What's Your Reaction?






