ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം സമാപിച്ചു 

ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം സമാപിച്ചു 

Mar 11, 2026 - 15:14
 0
ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം സമാപിച്ചു 
This is the title of the web page

ഇടുക്കി: ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ചെറുതോണിയില്‍ സമാപിച്ചു. പ്രതിനിധി സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. കൊടിയുടെ നിറം നോക്കാതെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ സംഘടന ശക്തമായ നിലപാടുകളാണ് സ്വീകരിച്ചുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച  നടന്ന പൊതുസമ്മേളനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പങ്കെടുത്തു. സിവില്‍ സര്‍വീസിനെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളും സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ ആവശ്യങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. ഇന്ന് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഏറെ പ്രാധാന്യത്തോടെയാണ് ജോയിന്റ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ കാണുന്നതെന്നും സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ എസ് രാഗേഷ് അധ്യക്ഷനായി. ചെയര്‍മാന്‍ എസ് സജീവ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ആര്‍ ബിജുമോന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ പി ടി ഉണ്ണി വാര്‍ഷിക കണക്കും അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ ആര്‍ രമേശ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിന്ദു രാജന്‍, സംസ്ഥാന കമ്മിറ്റിയംഗം എസ്‌കെഎം ബഷീര്‍, സംസ്ഥാന കൗണ്‍സിലംഗം എസ് സുകുമാരന്‍ എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow