മുരിക്കാട്ടുകുടി സ്‌കൂളിലെ നവീകരിച്ച മൈതാനം തുറന്നു 

മുരിക്കാട്ടുകുടി സ്‌കൂളിലെ നവീകരിച്ച മൈതാനം തുറന്നു 

Jun 13, 2025 - 12:14
Jun 13, 2025 - 14:21
 0
മുരിക്കാട്ടുകുടി സ്‌കൂളിലെ നവീകരിച്ച മൈതാനം തുറന്നു 
This is the title of the web page

ഇടുക്കി: മുരിക്കാട്ടുകുടി ഗവ. ട്രെബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നവീകരിച്ച മൈതാനത്തിന്റെയും ക്രിയേറ്റീവ് കോര്‍ണറിന്റെയും ജില്ലാതല മീഡിയാ ക്ലബിന്റെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.  വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ അധിഷ്ഠിത പരിശീലനം നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതി  5 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചത് . കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് ചുറ്റുമതില്‍ ഉയരത്തില്‍ നിര്‍മിക്കുന്നതിനും മറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിച്ചന്‍ നീറണാക്കുന്നേല്‍ അധ്യക്ഷനായി. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍, പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ തങ്കമണി സുരേന്ദ്രന്‍, റോയി എവറസ്റ്റ്, ഇടുക്കി മീഡിയ ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണൊള്ളില്‍, എ എം ഷാജഹാന്‍, കെ എം ബിനുമോന്‍, പിടിഎ  പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി, സീനിയര്‍ അസിസ്റ്റന്റ് ഷിനു മാനുവല്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow