വണ്ടിപ്പെരിയാറില്‍ കാട്ടാന ആക്രമണം: വൃദ്ധന് ഗുരുതര പരിക്ക്
വണ്ടിപ്പെരിയാറില്‍ കാട്ടാന ആക്രമണം: വൃദ്ധന് ഗുരുതര പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വൃദ്ധന് ഗുരുതര പരിക്ക്. മൗണ്ട് എസ്റ്റേറ്റിലെ തൊഴിലാളിയായ അന്തോണി (60)ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ രാവിലെ 11ഓടെയാണ് ആക്രമണമുണ്ടായത്. ചായ കുടിക്കുന്നതിനായി റോഡരികിലേക്ക് വന്ന സമയത്താണ് ആക്രമണമുണ്ടായത്. തലയ്ക്കും കൈകള്‍ക്കും കാലിനും പരിക്കേറ്റ അന്തോണിയ വണ്ടിപ്പെരിയാര്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






