ഒരച്ഛന്റെ ജീവിതത്തിലെ നെരിപ്പോടുകള്‍: കണ്ണുകള്‍ ഈറനണിയിച്ച് ' നോവുകള്‍ '

ഒരച്ഛന്റെ ജീവിതത്തിലെ നെരിപ്പോടുകള്‍: കണ്ണുകള്‍ ഈറനണിയിച്ച് ' നോവുകള്‍ '

Jun 13, 2025 - 13:01
 0
ഒരച്ഛന്റെ ജീവിതത്തിലെ നെരിപ്പോടുകള്‍: കണ്ണുകള്‍ ഈറനണിയിച്ച് ' നോവുകള്‍ '
This is the title of the web page

ഇടുക്കി: ഹന്ന ഇവാന മ്യൂസിക് പ്രൊഡക്ഷന്‍സിന്റെ പുതിയ മ്യൂസിക്കല്‍ വീഡിയോ ആല്‍ബം  നോവുകള്‍ ജനശ്രദ്ധ നേടുന്നു. മേരിക്കുട്ടി അഗസ്റ്റിന്റെ രചനയും നിര്‍മാണവും നിര്‍വഹിച്ച ആല്‍ബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് അജു ജേക്കബ് ആണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങള്‍ പറഞ്ഞിരിക്കുന്ന ആല്‍ബത്തിന്റെ സംവിധാനം, ക്യാമറ, എഡിറ്റിങ് ജയ്‌സണ്‍ ആണ്. ഉപ്പുതറ, അയ്യപ്പന്‍കോവില്‍ മേഖലകളിലാണ് ചിത്രീകരണം. എംസി ബോബന്‍, ഡെന്നി ടോം സേവ്യര്‍, മനു ആഷ്‌ലി, ആന്‍ജിയ, അഥിതി, ബേബി ജനീലിയ എന്നിവരാണ് അഭിനേതാക്കല്‍. ജോയ്‌സ്, ജിത്തു, ബോബിന്‍ ജോയി, ഷിജോ ഫിലിപ്പ്, ജയകുമാര്‍, ശ്യാംലാല്‍, പ്രമോദ് എന്നിവരാണ് സാങ്കേതിക പ്രവര്‍ത്തകര്‍. റെക്കോര്‍ഡിങ് - ജേക്കബ് സ്റ്റുഡിയോ കുവൈറ്റ്. റെക്കോര്‍ഡിങ് എന്‍ജിനീയര്‍ ബിജു ജേക്കബ്.

What's Your Reaction?

like

dislike

love

funny

angry

sad

wow