തങ്കമണി ഈട്ടിക്കവലയിലെ സംസ്‌കാരിക നിലയം മാലിന്യസംഭരണ കേന്ദ്രമാക്കി

തങ്കമണി ഈട്ടിക്കവലയിലെ സംസ്‌കാരിക നിലയം മാലിന്യസംഭരണ കേന്ദ്രമാക്കി

Jun 13, 2025 - 14:02
 0
തങ്കമണി ഈട്ടിക്കവലയിലെ സംസ്‌കാരിക നിലയം മാലിന്യസംഭരണ കേന്ദ്രമാക്കി
This is the title of the web page

ഇടുക്കി: തങ്കമണി ഈട്ടിക്കവലയിലെ സംസ്‌കാരിക നിലയം ഹരിതകര്‍മ സേനയുടെ മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റി. മേഖലയിലെ ജനങ്ങളുടെ സംസ്‌കാരിക ഉന്നമനത്തിനായി കാമാക്ഷി പഞ്ചായത്തിലെ ഈട്ടിക്കവലയില്‍ നിര്‍മിച്ച കേന്ദ്രമാണിപ്പോള്‍ അനാഥമായത്. 35 വര്‍ഷം മുമ്പ് നാട്ടുകാര്‍ ചേര്‍ന്ന് കെട്ടിടം നിര്‍മിച്ചശേഷം പഞ്ചായത്തിന് കൈമാറുകയായിരുന്നു. പ്രദേശവാസികളുടെ ഒത്തുചേരലുകള്‍ക്കും വായനാശീലം വളര്‍ത്താനും സാംസ്‌കാരിക ഉന്നമനവും ലക്ഷ്യമിട്ടാണ് സ്ഥാപനം നിര്‍മിച്ചത്. ആരംഭകാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച കേന്ദ്രം പിന്നീട് പൂട്ടി. ശൗചാലയം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. വര്‍ഷങ്ങളായി പൂട്ടിക്കിടന്ന കെട്ടിടം പിന്നീട് ഹരിത കര്‍മസേനയ്ക്ക് മാലിന്യം സംഭരിക്കാനായി വിട്ടുനല്‍കുകയായിരുന്നു. കെട്ടിടത്തിന്റെ പരിസരത്ത് വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച മാലിന്യം തള്ളിയിരിക്കുകയാണ്. കാലവര്‍ഷം ശക്തമായതോടെ പ്രദേശം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. കൊതുകുശല്യം വര്‍ധിച്ചതായി നാട്ടുകാരും പറയുന്നു. അടിയന്തരമായി മാലിന്യം നീക്കി സംസ്‌കാരിക നിലയം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow