നല്ലതണ്ണിയില്‍ ശുചിമുറി മാലിന്യം തള്ളിയവര്‍ക്ക് 50,000 രൂപ പിഴ

നല്ലതണ്ണിയില്‍ ശുചിമുറി മാലിന്യം തള്ളിയവര്‍ക്ക് 50,000 രൂപ പിഴ

Jun 13, 2025 - 14:09
 0
നല്ലതണ്ണിയില്‍ ശുചിമുറി മാലിന്യം തള്ളിയവര്‍ക്ക് 50,000 രൂപ പിഴ
This is the title of the web page

ഇടുക്കി: മൂന്നാര്‍ നല്ലതണ്ണി മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപം തേയില തോട്ടത്തില്‍ ശുചിമുറി മാലിന്യം തള്ളിയവര്‍ക്ക് 50,000 രൂപ പിഴ ചുമത്തി പഞ്ചായത്ത്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  പൊലീസിലും പരാതി നല്‍കി. മാലിന്യം തള്ളാന്‍ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു. നല്ലതണ്ണി മേഖലയില്‍നിന്ന് സംസ്‌ക്കരിക്കാനായി ശേഖരിച്ച മാലിന്യമാണ് തേയില തോട്ടത്തില്‍ തള്ളിയത്. ഇങ്ങനെ തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ വാഹനം മൂന്നാര്‍ ടൗണില്‍ വച്ച് തടഞ്ഞു. വാഹനത്തില്‍ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തതോടെ ഇവര്‍ കാര്യം സമ്മതിച്ചു. പിന്നീട് പഞ്ചായത്തധികൃതര്‍ പരിശോധന നടത്തിയാണ് തുടര്‍ നടപടി സ്വീകരിച്ചത്. ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ തള്ളുന്ന മാലിന്യം മഴ പെയ്യുന്നതോടെ ഒഴുകി കുടിവെള്ള സ്രോതസുകളില്‍ കലര്‍ന്നാല്‍ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകും. ഇത്തരം സംഭവങ്ങള്‍ മൂന്നാറിന്റെ വിവിധ മേഖലകളില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്തിരപുരം മേഖലയില്‍ നിന്ന് സമാന രീതിയില്‍ പരാതി ഉയര്‍ന്നിരുന്നു. ഇത്തരം സമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരണക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow