ഉദയഗിരി സെന്റ് മേരീസ് യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഉദയഗിരി സെന്റ് മേരീസ് യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: ഉദയഗിരി സെന്റ് മേരീസ് യുപി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും ആഘോഷിച്ചു. ഇടുക്കി രൂപത മുഖ്യ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും നടന്നു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകിടിയേല്‍ ഫോട്ടോ അനാഛാദനം ചെയ്തു. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുഞ്ചേരിയില്‍ എന്‍ഡോവ്‌മെന്റ് വിതരണം നടത്തി. സി രാജശേഖരന്‍ പുസ്തകം പ്രകാശനം ചെയ്തു. മാനേജര്‍ ഫാ. മാത്യു ചെറുപറമ്പില്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ഷേര്‍ലി ജോസഫ്, റെജി മുക്കാട്ട്, സെന്റ് വിന്‍സന്റ് പ്രൊവിന്‍സ് കൗണ്‍സിലര്‍ സിസ്റ്റര്‍ മരിയറ്റ്, നെടുങ്കണ്ടം എസ്എസ്‌യുപിഎസ് ഹെഡ്മാസ്റ്റര്‍ ജിന്‍സ് ജോസ്, സെന്റ് മേരീസ് കിന്റര്‍ഗാര്‍ഡന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഫില്‍ഡ, തങ്കമണി എസ്ടിഎല്‍പിഎസ് ഹെഡ്മിസ്ട്രസ് ബിനീത വര്‍ഗീസ്, ഉദയഗിരി എസ്‌സിബി പ്രസിഡന്റ് അനീഷ് എം കെ, അപ്പുക്കുട്ടന്‍ റ്റി, ബിജിമോള്‍ സെബാസ്റ്റ്യന്‍, പിടിഎ ഭാരവാഹികളായ ജോജോ ജോസഫ്, ഗീതു ടിജോ, സ്റ്റാഫ് സെക്രട്ടറി സിസ്റ്റര്‍ സോണിയ, അധ്യാപക പ്രതിനിധി അനി വര്‍ഗീസ്, ആഗ്‌നസ് ഷൈജു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?