മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ ക്രിയേറ്റീവ് ഫെസ്റ്റ് നടത്തി

മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ ക്രിയേറ്റീവ് ഫെസ്റ്റ് നടത്തി

Feb 6, 2026 - 17:17
 0
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ ക്രിയേറ്റീവ് ഫെസ്റ്റ് നടത്തി
This is the title of the web page

ഇടുക്കി: മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹൈസ്‌കൂളിലെ യുപി വിഭാഗം വിദ്യാര്‍ഥികള്‍ ക്രിയേറ്റീവ് ഫെസ്റ്റ് നടത്തി. കട്ടപ്പന ബിആര്‍സി ബിപിസി ഷാജിമോന്‍ കെ ആര്‍ ഉദ്ഘാടനം ചെയ്തു. പാചകം, കൃഷി, വസ്ത്ര നിര്‍മാണം, ഇലക്ട്രിക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലായി നടത്തിയ പ്രദര്‍ശനവും ശ്രദ്ധേയമായി. വിവിധ തൊഴില്‍ മേഖലകളിലെ ഉപകരണങ്ങളും യന്ത്രങ്ങളും നേരിട്ട് മനസിലാക്കാനും ഉപയോഗിക്കാനുമുള്ള അവസരമൊരുക്കി. വിദ്യാര്‍ഥികള്‍ക്ക് സര്‍ഗാത്മകത പ്രദര്‍ശിപ്പിക്കാനുള്ള അവസരം നല്‍കുന്നതിനോടൊപ്പം പുത്തന്‍ ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും പ്രാദേശിക തൊഴില്‍ വിദഗ്ധരില്‍നിന്ന് നിര്‍ദേശങ്ങള്‍ തേടാനും പദ്ധതി ലക്ഷ്യമിടുന്നു. പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി അധ്യക്ഷനായി. കാഞ്ചിയാര്‍ പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രന്‍, ഹെഡ്മിസ്ട്രസ് ബിന്ദു ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow