മൂന്നാര്‍ അരുവിക്കാട് മാരിയമ്മന്‍ ക്ഷേത്രത്തില്‍ മോഷണം: 2 പേര്‍ അറസ്റ്റില്‍
മൂന്നാര്‍ അരുവിക്കാട് മാരിയമ്മന്‍ ക്ഷേത്രത്തില്‍ മോഷണം: 2 പേര്‍ അറസ്റ്റില്‍

ഇടുക്കി: മൂന്നാര്‍ അരുവിക്കാട് മാരിയമ്മന്‍ ക്ഷേത്രത്തിനുള്ളില്‍ കടന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാലുപവന്‍ സ്വര്‍ണമാലയും കാണിക്കവഞ്ചിയിലെ പണവും കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍. കുണ്ടള സാന്‍ഡോസ് നഗറില്‍ ഗൗതം(20), പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നിവരാണ് പിടിയിലായത്. 18ന് രാത്രിയിലാണ് മോഷണം നടന്നത്. മൂന്നാര്‍ ടൗണില്‍നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നേരത്തെ കുണ്ടളയിലെ വീട്ടില്‍നിന്ന് ഒന്നര പവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ന്ന കേസിലും ഇവര്‍ പ്രതികളാണ്. ഗൗതമിനെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തയാളെ തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പില്‍ ഹാജരാക്കി.
What's Your Reaction?






