കാഴ്ചാവസന്തമായി മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തു
കാഴ്ചാവസന്തമായി മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തു

ഇടുക്കി: മൂന്നാറില്‍ വീണ്ടും നീലക്കുറിഞ്ഞി പൂത്തു. മൂന്നാര്‍ മാട്ടുപ്പെട്ടി റോഡിലെ ചില ഭാഗങ്ങളിലും ഗ്രാം സ്ലാന്‍ഡ് എസ്റ്റേറ്റിലുമാണ് കുറിഞ്ഞിപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നത.് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന അപൂര്‍വയ്യിനം കുറിഞ്ഞി 2018 ലാണ് മൂന്നാറില്‍ പൂത്തത്. കൊളക്കുമലയില്‍ വ്യാപകമായും ഇരവികുളം നാഷണര്‍ പാര്‍ക്കിന്റെ ഭാഗമായ രാജമലയിലുമാണ് അന്ന് കുറിഞ്ഞി പൂത്തത്. ആയിരക്കണക്കിന് സഞ്ചാരികളാണ് കുറിഞ്ഞിവസന്തം കാണുവാന്‍ മൂന്നാറിലെത്തിയത്. അടുത്തതായി 2030ലാണ് കുറിഞ്ഞി പൂവിടുവാന്‍ സാധ്യതയുള്ളത്. അതിനിടയിലാണ് സഞ്ചാരികളില്‍ പ്രതീക്ഷയുണര്‍ത്തി മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി പോകുന്ന വഴിയിലെ ചിലയിടങ്ങളിലും ഗ്രാംസ്ലാന്‍ഡ് എസ്റ്റേറ്റിലും കുറിഞ്ഞി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സാധാരണയായി കുറിഞ്ഞി പൂക്കള്‍ വ്യാപകമായി മലനിരകളില്‍ പൂത്തുലയുന്നതിനു മുമ്പായി ഇത്തരത്തില്‍ ചിലയിടങ്ങളില്‍ പൂവിടുന്നതും പതിവാണ്. വീണ്ടും ഒരു ടൂറിസം സീസണ്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കുറിഞ്ഞി പൂവിട്ടാല്‍ അത് സഞ്ചാരികളുടെ മനം കവരും. കുറിഞ്ഞിക്കാലത്തിന്റെ വരവേകിയുള്ള പൂക്കളാണോ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതെന്ന ആകാംക്ഷയിലാണ് മൂന്നാറിലെ ടൂറിസം മേഖല.
What's Your Reaction?






