കട്ടപ്പന നരിയമ്പാറ കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ലബ്ബക്കടയില്‍ നടത്തി
കട്ടപ്പന നരിയമ്പാറ കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ലബ്ബക്കടയില്‍ നടത്തി

ഇടുക്കി: കട്ടപ്പന നരിയമ്പാറ കോളേജ് 1976-78 ബാച്ച് വിദ്യാര്‍ഥികളുടെ അഞ്ചാമത് കുടുംബസംഗമം നടത്തി. ലബ്ബക്കടയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കൗണ്‍സിലര്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ മുഖ്യാതിഥിയായി. അഡ്വ. ജോര്‍ജ് വേഴാമ്പതോട്ടം അധ്യക്ഷനായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്‍പതോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. ഇണങ്ങിയും, പിണങ്ങിയും, കുസൃതി കാണിച്ചും കഴിഞ്ഞ കുട്ടിക്കാലം ആര്‍ക്കും മറക്കാനാകില്ല. സംഗമത്തിന് എത്തിയവര്‍ 60 വയസ് പിന്നിട്ടവരായിരുന്നു എന്നതും ശ്രദ്ധേയമായി. പൂര്‍വ്വ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടത്തി. അഡ്വ. തോമസ് കാവുങ്കല്‍, ടി കെ കുര്യന്‍, അന്നമ്മ ചാക്കോ, ആര്‍ പ്രകാശ് മംഗലത്ത്, ജോസ് അഗസ്റ്റിന്‍, എം എം തോമസ്, ജോര്‍ജ് തോമസ് ഇരുപ്പക്കാട്ട്, സി കെ സരസന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






