ദേശീയ പണിമുടക്ക്: ജില്ലയില്‍ ശക്തമായി നടപ്പാക്കുമെന്ന് തൊഴിലാളി സംഘടനകള്‍
ദേശീയ പണിമുടക്ക്: ജില്ലയില്‍ ശക്തമായി നടപ്പാക്കുമെന്ന് തൊഴിലാളി സംഘടനകള്‍
ഇടുക്കി: കേന്ദ്രസര്‍ക്കാര്‍ പുതിയ തൊഴില്‍ നിയമ ഭേദഗതിയെന്ന പേരില്‍ ലേബര്‍ കോഡ് നടപ്പാക്കുന്നതിനെതിരെ 12ന് നടക്കുന്ന ദേശീയ പണിമുടക്ക് ജില്ലയിലും ശക്തമായി നടപ്പാക്കുമെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴിലാളി വിരുദ്ധ ലേബര്‍ കോടുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി പിന്‍വലിക്കുക, വിത്ത് ബില്ല് പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ 13 ലേറെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. വാര്‍ത്താസമ്മേളനത്തില്‍ ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാക്കളായ കെഎസ് മോഹനന്‍, പി എസ് രാജന്‍, വി ആര്‍ ശശി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?