സാമ്പത്തിക ഇടപാടിനെച്ചൊല്ലി  തര്‍ക്കം: പിന്നാലെ ആസിഡ് ആക്രമണം: കുഴിത്തൊളു സ്വദേശി സുകുമാരനെ കൊലപ്പെടുത്തിയത് പിതൃസഹോദരി തങ്കമ്മ

സാമ്പത്തിക ഇടപാടിനെച്ചൊല്ലി  തര്‍ക്കം: പിന്നാലെ ആസിഡ് ആക്രമണം: കുഴിത്തൊളു സ്വദേശി സുകുമാരനെ കൊലപ്പെടുത്തിയത് പിതൃസഹോദരി തങ്കമ്മ

Oct 25, 2025 - 19:46
 0
സാമ്പത്തിക ഇടപാടിനെച്ചൊല്ലി  തര്‍ക്കം: പിന്നാലെ ആസിഡ് ആക്രമണം: കുഴിത്തൊളു സ്വദേശി സുകുമാരനെ കൊലപ്പെടുത്തിയത് പിതൃസഹോദരി തങ്കമ്മ
This is the title of the web page

ഇടുക്കി: സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ വയോധികനെ പിതൃസഹോദരി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. കുഴിത്തൊളു നിരപ്പേല്‍കട ഈറ്റപ്പുറത്ത് സുകുമാരനാ(64) ണ് മരിച്ചത്. ഇദ്ദേഹത്തിന്റെ പിതൃസഹോദരി കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസിഡ് ആക്രമണത്തിനിടെ പൊള്ളലേറ്റ ഇവരെ ഇടുക്കി മെഡിക്കല്‍ കോജേ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് സംഭവം. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായിരുന്നു. തങ്കമ്മയുടെ പക്കല്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ സുകുമാരന്‍ വാങ്ങിയിരുന്നു. ഇവ തിരികെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. സുകുമാരനെതിരെ തങ്കമ്മ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. 15 ദിവസം മുമ്പാണ് തങ്കമ്മ സുകുമാരന്റെ വീട്ടിലെത്തിയത്. റബ്ബറിന് ഒഴിക്കുന്ന ആസിഡ് ഇവര്‍ കൈവശം കരുതിയിരുന്നതായും വിവരമുണ്ട്.
ആസിഡ് ഒഴിച്ച് പൊള്ളലേറ്റ ഇരുവരും നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിക്കൂടി. സുകുമാരനെ ആദ്യം കമ്പംമെട്ടിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണംസംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കമ്പംമെട്ട് പൊലീസ് നടപടി സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow