കൊച്ചി _ ധനുഷ്കോടി ദേശീയപാതയിലെ മണ്ണിടിച്ചിൽ : വീടിനുള്ളിൽ കുടുങ്ങിയ ഗൃഹനാഥൻ മരിച്ചു
കൊച്ചി _ ധനുഷ്കോടി ദേശീയപാതയിലെ മണ്ണിടിച്ചിൽ : വീടിനുള്ളിൽ കുടുങ്ങിയ ഗൃഹനാഥൻ മരിച്ചു
ഇടുക്കി: കൊച്ചി _ ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ടൗണിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾക്ക് ദാരുണാന്ത്യം. അടിമാലി സ്വദേശി ബിജുവാണ് മരിച്ചത്. മണ്ണിടിച്ചിലിൽ അകപ്പെട്ട ബിജുവിൻ്റെ ഭാര്യ സന്ധ്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മണ്ണിനടിയിൽ അകപ്പെട്ട ഇരുവരേയും പുറത്തെടുത്തത്. ശനിയാഴ്ച രാത്രി 10.30ഓടെയാണ് അപകടം. ദേശിയപാതയോരത്തുനിന്ന് വലിയ തോതിൽ മണ്ണിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഈ ഭാഗത്തുണ്ടായിരുന്ന വീടുകൾക്ക് മുകളിലേക്കാണ് മണ്ണ് പതിച്ചത്. മണ്ണ് വന്ന് വീണതിനെ തുടർന്ന് 6 വീടുകൾ തകർന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ടോടെ ഈ പ്രദേശത്ത് മണ്ണിടിച്ചിൽ സംഭവിച്ചിരുന്നു. പാതയോരത്തുനിന്ന് മണ്ണ് ദേശീയപാതയിലേക്ക് ഇടിഞ്ഞെത്തുകയാണ് ഉണ്ടായത്. ഈ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് ശനിയാഴ്ച രാത്രി വീണ്ടും പ്രദേശത്തെ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യത മുമ്പിൽ കണ്ട്. 22 കുടുംബങ്ങളെ ലക്ഷം നഗറിൽനിന്ന് അടിമാലി സർക്കാർ ഹൈസ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാർപ്പിച്ചിരുന്നു.
What's Your Reaction?

