വികസന സദസ്സ് സംസ്ഥാനതല സമാപനവും ജില്ലാ വികസന സദസ്സും 27ന് ചെറുതോണിയില്‍
വികസന സദസ്സ് സംസ്ഥാനതല സമാപനവും ജില്ലാ വികസന സദസ്സും 27ന് ചെറുതോണിയില്‍
ഇടുക്കി: വികസന സദസ്സുകളുടെ സംസ്ഥാനതല സമാപനവും ജില്ലാ വികസന സദസ്സും വാഴത്തോപ്പ് പഞ്ചായത്തിലെ സദസ്സും 27ന് രാവിലെ 9 മുതല്‍ ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് മൈതാനത്ത് നടക്കും. 50ല്‍പ്പരം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍മേള, പ്രദര്‍ശന സ്റ്റാളുകള്‍, പഞ്ചായത്തുകളുടേയും വിവിധ വകുപ്പുകളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും മത്സരവും, വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണം എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് 2ന് സമാപന സമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാകും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സജീവ് പി കെ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

