പശുമല പുതുക്കാട്ടില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
പശുമല പുതുക്കാട്ടില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ പശുമല പുതുക്കാട്ടില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വണ്ടിപ്പെരിയാറില്‍ നിന്നും സ്‌കൂള്‍ കുട്ടികളുമായി പശുമല പുതുക്കാട്ടിലേക്ക് വരികയായിരുന്ന ട്രിനിറ്റി ഗാര്‍ഡന്‍ സ്‌കൂള്‍ ബസും.
പുതുക്കാട്ടില്‍ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത.് അപകടത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരായ ഗിരീഷ്, ബിന്ദു ഡ്രൈവര്‍ രതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത. തലയ്ക്ക് പരിക്കേറ്റ ഗിരീഷ് കട്ടപ്പന സ്വകാര്യ ആശുപത്രിയിലും കാലിന് ഒടിവ് സംഭവിച്ച രതീഷിനെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇടിയുടെ അഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. വണ്ടിപ്പെരിയാര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






