തിരുവോണദിനത്തില്‍ ഉപവാസ സമരം നടത്താനൊരുങ്ങി കേരള ഹൈഡല്‍ ടൂറിസം ജീവനക്കാര്‍
തിരുവോണദിനത്തില്‍ ഉപവാസ സമരം നടത്താനൊരുങ്ങി കേരള ഹൈഡല്‍ ടൂറിസം ജീവനക്കാര്‍

ഇടുക്കി: കേരള ഹൈഡല്‍ ടൂറിസം ജീവനക്കാരും കുടുംബാംഗങ്ങളും തിരുവോണ ദിവസം ഉപവാസ സമരം നടത്തും. 22 വര്‍ഷമായി നല്‍കി വന്ന ബോണസ് രണ്ടുവര്‍ഷമായി നിഷേധിക്കുന്നതിനെത്തുടര്‍ന്നാണ് പഴയ മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിന് മുമ്പില്‍ ജീവനക്കാര്‍ സമരം നടത്തുന്നത്. ഹൈഡല്‍ ടൂറിസം ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുകയോ, സ്ഥിരപ്പെടുത്തുകയോ ചെയ്തിട്ടില്ല. നിസാര ശമ്പളത്തില്‍ ജോലി ചെയ്തുവരുന്നവരാണ് ടൂറിസം ജീവനക്കാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ബോണസ് ബാധകമാക്കിയിറക്കിയ ഉത്തരവ് ജീവനക്കാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും സിഐടിയുഐ എന്‍ടിയുസി പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉപവാസ സമരവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടര്‍ ഉത്തരവാദിയായിരിക്കുമെന്ന് കേരള ഹൈഡല്‍ ടൂറിസം ( സിഐടിയു) സെക്രട്ടറി എസ്.ലോറന്‍സ്, എം.ലക്ഷ്മണന്‍, എസ്.നല്ല മുത്തു, കെ.വിജയകുമാര്‍ (ഐഎന്‍ടിയുസി) എന്നിവര്‍ പറഞ്ഞു. ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ജീവനക്കാര്‍ പറഞ്ഞു.തിരുവോണനാളില്‍ മൂന്നാറില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഹൈഡല്‍ ടൂറിസം ജീവനക്കാരുടെ നിരാഹാര സമരം വലിയ തിരിച്ചടിയാകും.
What's Your Reaction?






