മാട്ടുക്കട്ട മൃഗാശുപത്രിയില്‍ ആട്ടിന്‍കുട്ടികളെ വിതരണം ചെയ്തു
മാട്ടുക്കട്ട മൃഗാശുപത്രിയില്‍ ആട്ടിന്‍കുട്ടികളെ വിതരണം ചെയ്തു

ഇടുക്കി: മാട്ടുക്കട്ട മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ ആട്ടിന്‍കുട്ടികളെ വിതരണം ചെയ്തു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സ്പില്ലോവര്‍ പദ്ധതിയില്‍ 1.15ലക്ഷം രൂപയും, ഈ വര്‍ഷത്തെ 3 ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ആദ്യഘട്ടത്തില്‍ 22 പേര്‍ക്കാണ് വിതരണം ചെയ്തത്. പഞ്ചായത്തംഗങ്ങളായ സോണിയ ജെറി, സിജി അറഞ്ഞനാല്‍, വെറ്റിറിനറി ഡോക്ടര്‍ റോസ് മേരി,ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ റീജ വി നാഥ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






