കണ്ണംപടി ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ ചിത്രരചന പഠനക്യാമ്പ്
കണ്ണംപടി ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ ചിത്രരചന പഠനക്യാമ്പ്

ഇടുക്കി: ഉപ്പുതറ കണ്ണംപടി ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ ചിത്രരചന പഠനക്യാമ്പ് നടത്തി. വിദ്യാഭ്യാസ വകുപ്പ് ഗോത്രവർഗ, തീരദേശ, തോട്ടം മേഖലകളിലെ വിദ്യാർഥികൾക്കായി നടത്തിവരുന്ന പ്രത്യേക പഠന പരിപോഷണത്തിന്റെ ഭാഗമായാണ് നിറക്കൂട്ട് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട്ടെ ചിത്ര മിത്രകലാ കൂട്ടായ്മയിലെ അധ്യാപകർ ക്ലാസെടുത്തു. മുഴുവൻ വിദ്യാർഥികൾക്കും രചനയ്ക്കാവശ്യമായ സാധനസാമഗ്രികൾ നൽകി. ചിത്രകാല അധ്യാപകരായ സുരേഷ് ഉണ്ണി, അനു പെരുവന്നുർ, എം പ്രബില, രഞ്ജിനി അനൂപ് എന്നിവർ ക്ലാസെടുത്തു. പ്രഥമാധ്യാപകൻ പി കെ മഹേഷ്, കെ ലിജീഷ് എന്നിവർ സംസാരിച്ചു.
What's Your Reaction?






