നെടുങ്കണ്ടത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച താന്നിമൂട് സ്വദേശിയെ പൊലീസ് രക്ഷപെടുത്തി
നെടുങ്കണ്ടത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച താന്നിമൂട് സ്വദേശിയെ പൊലീസ് രക്ഷപെടുത്തി
ഇടുക്കി: നെടുങ്കണ്ടം കിഴക്കേക്കവലയില്‍ മധ്യവയസ്‌കന്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് പരിഭ്രാന്തി പരത്തി. താന്നിമൂട് സ്വദേശിയാണ് ടൗണിന് നടുവില്‍ ആത്മഹത്യാശ്രമം നടത്തിയത്. അയല്‍ക്കാരുമായി വര്‍ഷങ്ങളായുള്ള തര്‍ക്കത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇയാളുടെ പ്രതിഷേധം. രാവിലെ മുതല്‍ താന്‍ ഉച്ചയ്ക്ക് ടൗണിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചു അറിയിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് 12ഓടെ സ്വന്തം ജീപ്പില്‍ കിഴക്കേക്കവലയിലെത്തിയ ഇയാള്‍ വാഹനം റോഡിന് നടുവില്‍ നിര്‍ത്തിയിട്ടതിനുശേഷം പുറത്തിറങ്ങി പെട്രോള്‍ ദേഹത്ത് ഒഴിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കുകയും ദേഹത്ത് വെള്ളമൊഴിച്ച് പെട്രോള്‍ കഴുകിക്കളയുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ക്ക് വസ്ത്രങ്ങളും വാങ്ങി നല്‍കി പൊലീസ് സ്റ്റേഷനിലെത്തിച്ച് കൗണ്‍സിലിങ് നല്‍കിയ ശേഷം വിട്ടയച്ചു.
What's Your Reaction?
