ജില്ലാ പൊലീസ് ക്യാമ്പില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

ജില്ലാ പൊലീസ് ക്യാമ്പില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

May 31, 2026 - 11:33
 0
ജില്ലാ പൊലീസ് ക്യാമ്പില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി
This is the title of the web page

ഇടുക്കി: ദീര്‍ഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ജില്ലാ ആസ്ഥാന പൊലീസ് ക്യാമ്പിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പൊലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സമ്മേളനം എംഎല്‍എ റോയി കെ പൗലോസ് ഉദ്ഘാടനംചെയ്തു. അഡീഷണല്‍ എസ്പി ഇമ്മാനുവേല്‍ പോള്‍ അധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു മുഖ്യപ്രഭാഷണം നടത്തി. 16 വര്‍ഷത്തിലേറെയായി ജില്ലയിലെ എസ്പിസി പദ്ധതിയുടെ മുഖമായി അറിയപ്പെട്ട ആര്‍ഐ ഡിഎച്ച്ക്യു സുരേഷ് ബാബു, ഡിഎച്ച്എസ്‌ഐ ഷംസ് എം എസ്, എസ്‌ഐ ഷാജി ടി ഡി, എസ്‌ഐ സുനില്‍ വി എന്നിവരാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, കെഡിപി സംസ്ഥാന സെക്രട്ടറി പി കെ ജയന്‍, വിവിധ ജനപ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിരമിക്കുന്ന ഉദ്യോഗസ്ഥരെ ചടങ്ങില്‍ അനുമോദിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow