മഴക്കാല പൂര്‍വ ശുചീകരണം: കാമാക്ഷി പഞ്ചായത്ത് സ്റ്റേഡിയം ശുചീകരിച്ചു

മഴക്കാല പൂര്‍വ ശുചീകരണം: കാമാക്ഷി പഞ്ചായത്ത് സ്റ്റേഡിയം ശുചീകരിച്ചു

May 31, 2026 - 12:05
 0
മഴക്കാല പൂര്‍വ ശുചീകരണം: കാമാക്ഷി പഞ്ചായത്ത് സ്റ്റേഡിയം ശുചീകരിച്ചു
This is the title of the web page

ഇടുക്കി: കാമാക്ഷി പഞ്ചായത്തും സഹൃദയ ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബും ചേര്‍ന്ന്  മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് സ്റ്റേഡിയം ശുചീകരിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടോമി കൂത്രപ്പള്ളില്‍ ഉദ്ഘാടനംചെയ്തു. സഹൃദയ ലൈബ്രറി പ്രസിഡന്റ് സജി തോമസ് അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയി കാട്ടുപാലം, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം സിബി ളാനിതോട്ടം, നേതൃസമിതി കണ്‍വീനര്‍ ജോയി കാരിക്കല്‍, ബിജു കല്ലിശേരില്‍, സന്തോഷ് ഫ്രാന്‍സിസ്, ബോബന്‍ ഇലഞ്ഞിക്കല്‍, വര്‍ഗീസ് ജോസഫ്, സോജന്‍ കെ അഗസ്റ്റിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്ലബ്ബ് അംഗങ്ങളും പ്രദേശവാസികളും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow