മാങ്കുളത്ത് കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്
മാങ്കുളത്ത് കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്
ഇടുക്കി: മാങ്കുളം താളുകണ്ടംകുടിയില്‍ കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്. താളുകണ്ടംകുടി സ്വദേശി സതീശനാണ് പരിക്കേറ്റത്. കാപ്പിക്കുരു പറിക്കുന്നതിനിടെ കാട്ടാനക്കൂട്ടത്തെകണ്ട് ഭയന്നോടുന്നതിനിടെ സതീശന്‍ വീഴുകയും ഇയാളുടെ കാലില്‍ കാട്ടാന ചവിട്ടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ കാട്ടാനയെ തുരത്തി സതീശനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?